കൊച്ചി: എം.എല്‍.എ ജനപ്രതിനിധിയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് മാത്രമേ ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളൂവെന്നും ഹൈക്കോടതി. മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദാക്കിയുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആര്‍. പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹരജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തെ നിയമന വിവാദങ്ങള്‍ക്കിടെയായിരുന്നു ഈ ആശ്രിത നിയമനവും നത്തിയത്.പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു സര്‍ക്കാര്‍ നിയമനം.
പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ഇതും ചര്‍ച്ചയായത്. അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ആയ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് ആശ്രിതനിയമനം എന്ന നിലയ്ക്ക് ജോലി നല്‍കുന്നു എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി വന്നത്.
Comments are closed for this post.