കൊച്ചി: ജസ്‌ന തിരോധാനക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ജസ്‌നയുടെ സഹോദരന്‍ ജയ്‌സണ്‍ ജോണ്‍, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്ന മറിയ ജെയിംസിനെ മാര്‍ച്ച് 22നാണ് കാണാതാവുന്നത്.
Comments are closed for this post.