2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാസപ്പടി വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നീക്കം; മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും അടക്കം 12 പേര്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവ്

മാസപ്പടി വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നീക്കം; മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും അടക്കം 12 പേര്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവ്

കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടിസ് അയക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെ ബാബു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു.

ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹരജി തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

   

2023 ഓഗസ്റ്റ് 09 നാണ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. ഇവര്‍ക്കും കോടതി നോട്ടിസ് അയക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.