ന്യൂഡല്‍ഹി: തനിക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുല്‍ ഗാന്ധിക്കറിയാമെന്ന് വി.ഡി സതീശനും പ്രതികരിച്ചു. കെ.പി.സി.സിയില്‍ നേതൃമാറ്റം ആലോചനയിലില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡ് പിന്തുണ സംസ്ഥാന നേതൃത്വത്തിനാണെന്ന് വ്യക്തമാക്കി. കെ. സുധാകരന്‍, വി.ഡി സതീശന്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സുധാകരനും വി.ഡി സതീശനും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് താരീഖ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുമായും കേരള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇരുവരും ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചു. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കൈകള്‍ കോര്‍ത്ത് പിടിച്ചുള്ള ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തു.
Comments are closed for this post.