തൊടുപുഴ: പള്ളിയില്‍ നിസ്‌കരിക്കാന്‍ കയറി ഒളിച്ചിരുന്ന് പണവും ബാഗും കവര്‍ന്ന് മോഷ്ടാവ്. തൊടുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദിലെ സഹ ഖത്തീബിന്റെ 18,500 രുപയും ബാഗുമാണ് മോഷണം പോയത്.
പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതര സംസ്ഥാന തോഴിലാളികളാണോയെന്ന് സംശയത്തിലാണ് അന്വേഷണം നടക്കുന്നത്.
പള്ളി പരിപാലന സമിതി ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്. പ്രതിയെക്കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും തൊടുപുഴയിലുള്ള മോഷ്ടാക്കളല്ലെന്നും പൊലിസ് വിശദീകരിച്ചു. ഇതരസസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തൊടുപുഴ പൊലിസ് അറിയിച്ചു.
Comments are closed for this post.