2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജൈടെക്‌സിന് ഗംഭീര തുടക്കം; ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

ഏറ്റവും വലിയ 43-ാം എഡിഷനില്‍ 6,000 ടെക് കമ്പനികള്‍,180000 വിദഗ്ധര്‍, 2.7 ദശലക്ഷം ചതുരശ്ര അടി ഏരിയയില്‍ പ്രദര്‍ശനം.

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി എക്‌സിബിഷന്‍ (ജൈടെക്‌സ് ഗ്‌ളോബല്‍ എക്‌സ്‌പോ 2023) സന്ദര്‍ശിച്ചു. 6,000 സാങ്കേതിക കമ്പനികളുടെയും 180,000 വിദഗ്ധരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ജൈടെക്‌സ്.
2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നടക്കുന്ന ലോകോത്തര മേളയാണിത്. കഴിഞ്ഞ 42 എഡിഷനുകളിലും വച്ചേറ്റവും വലുതാണീ പ്രദര്‍ശനം. 43-ാം എഡിഷനിലെ തന്റെ സന്ദര്‍ശനം ആഹ്‌ളാദം നിറച്ചുവെന്നും സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, പ്രോഗ്രാമര്‍മാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമായി പ്രത്യേക എക്‌സിബിഷന്‍ ഗ്രൂപ്പായി ഇത് വളര്‍ന്നു കഴിഞ്ഞത് അഭിനന്ദനീയമെന്നും ശൈഖ് മുഹമ്മദ് ‘എക്‌സ്’ പ്‌ളാറ്റ്‌ഫോമില്‍ പറഞ്ഞു.
ജൈടെക്‌സ് അതിന്റെ അതിവേഗ വളര്‍ച്ചയില്‍ ദുബായിയെ പോലെയായിരിക്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് 40 ശതമാനം ഇത്തവണ വര്‍ധനയുണ്ട്. 180 രാജ്യങ്ങളില്‍ നിന്നുള്ള മികച്ച മനസ്സുകളെ സ്വീകരിക്കുന്നതില്‍ ഇത് ദുബായിയോട് സാമ്യമുള്ള സ്വഭാവ സവിശേഷത പ്രകടിപ്പിച്ചിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഭാവിയെ മികച്ചതാക്കുന്നതിന് സംഭാവന ചെയ്യുന്ന പുതിയ സര്‍വ കാര്യങ്ങളോടുമുള്ള അഭിനിവേശം ദുബായിക്ക് സമാനമായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.