രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നാണ് ഹീറോ. വിശ്വാസതയും ജനപ്രീതിയും ആവോളമുളള ഹീറോയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിള്‍ സെഗ്മെന്റിലുളള എച്ച്.എഫ് ഡീലക്‌സ് ഹീറോ പുതിയ ഫീച്ചറുകളോടെ മാര്‍ക്കറ്റിലേക്കെത്തിയിരിക്കുന്നത്.ഹീറോയുടെ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ഈ ബൈക്ക് ഇതുവരെ 20 മില്യണ്‍ യൂണിറ്റുകള്‍ വരെ വിറ്റുപോയിട്ടുണ്ട്.അതിനാല്‍ തന്നെയാണ് ഈ വാഹനത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ കമ്പനി പുറത്തിറക്കിയിട്ടുളളതും.
പുതിയ ഫീച്ചറുകളോടെ പുറത്തിറക്കിയ ഈ മോട്ടോര്‍ ബൈക്കിന് യു.എസ്.ബി ചാര്‍ജിങ് അടക്കമുളള സൗകര്യങ്ങള്‍ ഉണ്ട്.
കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 60,760 രൂപ മുതല്‍ ആരംഭിക്കുന്ന ഈ വാഹനത്തിന്റെ, സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 66,408 രൂപയാണ് എക്‌സ് ഷോറൂം വില.
ഹെഡ്‌ലാമ്പ് കൗള്‍, എഞ്ചിന്‍, ലെഗ് ഗാര്‍ഡ്, ഫ്യുവല്‍ ടാങ്ക്, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, അലോയി വീലുകള്‍, ഗ്രാബ് റെയിലുകള്‍ തുടങ്ങിവ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക് എഡിഷനും എച്ച്.എഫ് ഡീലക്‌സ് അവതരിപ്പിച്ചിട്ടുണ്ട്.
സ്‌ട്രെപ്പ്‌സ് സിരീസ് എന്ന പേരില്‍ ഒരു ശ്രേണിയും പ്രസ്തുത വാഹനത്തിനുണ്ട്. ഹെഡ്‌ലാമ്പ് കൗള്‍, ഫ്യുവല്‍ ടാങ്ക്, സൈഡ് പാനലുകള്‍, സീറ്റിനടിയിലെ പാനലുകള്‍ തുടങ്ങിയ ഫീച്ചേഴ്‌സ് ഈ സീരിസിനുണ്ട്. നാല് വ്യത്യസ്ഥ കളറുകളിലാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. നെക്‌സസ് ബ്ലൂ, കാന്‍ഡി ബ്ലേസിങ് റെഡ്, ഹെവി ഗ്രേ വിത്ത് ബ്ലാക്ക്, ബ്ലാക്ക് വിത്ത് സ്‌പോര്‍ട്‌സ് റെഡ് എന്നീ കളര്‍ ഷെയ്ഡുകളിലാണ് പ്രസ്തുത വാഹനം പുറത്തിറങ്ങുന്നത്. 97.2 സി.സിയുടെ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിനുളളത്. 8.02 SP പവറും 8.05nm ടോര്‍ക്കും വാഹനം ഉത്പാദിപ്പിക്കുന്നുണ്ട്. നാല് സ്പീഡിന്റെ ഗിയര്‍ ബോക്‌സാണ് ബൈക്കിനുളളത്.
Comments are closed for this post.