2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എങ്ങനെ സിഗ്നലിലേക്ക് മാറ്റാം- 3 Steps

വേഗത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സിഗ്നലിലേക്ക് എങ്ങനെ മാറ്റാമെന്ന് നോക്കാം...

ഉപയോക്താക്കളുടെ സ്വകാര്യതാ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന വാട്‌സ്ആപ്പിന്റെ പ്രഖ്യാപനത്തോടെ ആളുകള്‍ കൂട്ടത്തോടെ സിഗ്നല്‍ എന്ന മെസേജിങ് ആപ്പിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പ് കൊള്ളാമെങ്കിലും പലരും അവിടെ എത്തിയിട്ടില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. വാട്‌സ്ആപ്പിന്റെ അത്രയും ജനപ്രിയമായിട്ടില്ലെന്നത് സത്യംതന്നെ. എന്നാല്‍ സിഗ്നലില്‍ സജീവമാകാനാണ് പലരും ആഗ്രഹിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി സിഗ്നല്‍ മാറിക്കഴിഞ്ഞു. ഭൂരിഭാഗം വാട്‌സ്ആപ്പ് ഉപയോക്താക്കളും കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി അങ്ങോട്ടേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലുള്ള ഗ്രൂപ്പുകള്‍ അതേപടി സിഗ്നലില്‍ ലഭ്യമാക്കുകയെന്ന കടമ്പ മുന്നിലുണ്ട്. അതിനൊരു എളുപ്പവഴിയാണിവിടെ…

Step 1: സിഗ്നലില്‍ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുക

സിഗ്നല്‍ ആപ്പില്‍ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയാണ് ആദ്യ പടി. ഒന്നോ രണ്ടോ പേരെ മാന്വലായി ആഡ് ചെയ്യേണ്ടിവരും. ഗ്രൂപ്പിന്റെ പേര് പഴയതു തന്നെയാക്കാം. ഐക്കണും മാറ്റാം.

Step 2: ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എടുക്കുക

ഗ്രൂപ്പ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ സെറ്റിങ്‌സില്‍ പോയാല്‍ ‘Group Link’ കിട്ടും. ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ലിങ്ക് കോപ്പി ചെയ്യുക.

Step 3: ലിങ്ക് വാട്‌സ്ആപ്പ് ഗ്രൂപ്പിലിടുക

ഈ ലിങ്ക് നിങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ (മാറ്റാനുദ്ധേശിക്കുന്ന ഗ്രൂപ്പില്‍) ഷെയര്‍ ചെയ്യുക. ഇതുവഴി ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെല്ലാം പെട്ടെന്നു തന്നെ സിഗ്നല്‍ ഗ്രൂപ്പില്‍ ചേരാനാവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.