2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരള ടൂറിസം വരെ കുന്നില്‍ കൊണ്ടിരുത്തി; വൈറലാവുന്ന ബേര്‍ണിയപ്പൂപ്പന്റെ വിശേഷം

 

വാഷിങ്ടണ്‍: ജനുവരി 20ന് യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റ ചടങ്ങില്‍ നിന്നൊരു ‘അപ്പൂപ്പ’ന്റെ ചിത്രം ലോകം ചുറ്റുകയാണ്. ട്രോളുകളും തമാശകളും ചിരികളുമായി ലോകം ചുറ്റുന്ന ഫോട്ടോ മറ്റാരുടെയുമല്ല, തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സ്.

സത്യപ്രതിജ്ഞാ ചടങ്ങിലെ യഥാർഥ ചിത്രം

കട്ടിയുള്ള കൈയ്യുറ ധരിച്ച്, പൊങ്ങിനില്‍ക്കുന്ന ജാക്കറ്റും ധരിച്ച് ഒറ്റയ്‌ക്കൊരിടത്ത് കാലിന്മേല്‍ കാല്‍ വച്ച് ഇരിക്കുന്ന ബേര്‍ണിയുടെ ചിത്രമാണ് ഇപ്പോള്‍ ഉലകം ചുറ്റുന്നത്. എവിടെയും കൊണ്ട് ‘ഇരുത്താന്‍’ പറ്റുന്ന ചിത്രമായതിനാല്‍ വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സാധാരണ ട്രോളന്മാരാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഏറ്റെടുക്കാറുള്ളതെങ്കില്‍, ഇപ്രാവശ്യം എല്ലാ രംഗത്തുള്ളവരും ബേര്‍ണിയെ പറ്റാവുന്ന ഇടങ്ങളിലൊക്കെ ‘ഇരുത്തുന്നു’ണ്ട്.

കേരള ടൂറിസം പേജിലും ബേര്‍ണി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചൂട് പകരുന്ന നിങ്ങളുടെ രോമക്കുപ്പായം ധരിച്ച് മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കൂ എന്ന കുറിപ്പോടെ, ബേര്‍ണിയെ കുന്നിന്‍മുകളിലെ പാറയില്‍ ഇരുത്തിയ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇനി കുറച്ച് ട്രോള്‍ ചിത്രങ്ങള്‍ കാണാം

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.