2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ദുബൈയില്‍ സർക്കാർ ജോലി നേടാൻ ഇതാ നിങ്ങൾക്കും അവസരം

ദുബൈ: സർക്കാർ ആരംഭിച്ച ദുബൈ കരിയർ പോർട്ടല്‍ വഴി മറ്റു രാജ്യക്കാർക്കും ദുബൈയിൽ സർക്കാർ ജോലി നേടാൻ അവസരമൊരുങ്ങുന്നു.ഡിജിറ്റൽ ദുബൈ അതോറിറ്റി നിയന്ത്രിക്കുന്ന ദുബൈ കരിയേഴ്സ് എന്ന പോർട്ടല്‍ വഴി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ), ദുബൈ ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ), ദുബൈ മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി ഇ ടി) തുടങ്ങി ദുബൈയിലെ വിവിധ സർക്കാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഏജന്‍സികളുടെ തട്ടിപ്പില്ലാതെ ദുബൈ ജോലി കണ്ടെത്താന്‍ സാധിക്കുമെന്നാണ് ദുബൈ കരിയർ പോർട്ടലിന്റെ ഏറ്റവും വലിയ ​ഗുണം.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o 

സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ജോലികൾ കൂടുതലും ഉയർന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണൽ വിഭാഗങ്ങളിലുമായിരിക്കും. യു എ ഇക്കാർ അല്ലാത്തവർക്കും ഉയർന്ന ശമ്പളം നല്‍കുന്ന ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. dubaicareers.ae എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങള്‍ക്ക് ഒഴിവുകള്‍ അറിയാനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും. അത്തരത്തില്‍ സൈറ്റില്‍ അപ്പ്ലോ‍‍ഡ് ചെയ്തിരിക്കുന്ന ഏതാനും ഒഴിവുകൾ താഴെ ചേർക്കുന്നു.

സീനിയർ സ്പെഷ്യലിസ്റ്റ്
ഡിജിറ്റൽ മാർക്കറ്റിംഗ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലുള്ള ഈ ഒഴിവിലേക്ക് ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. മാസ്റ്റർ ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഡിജിറ്റില്‍ മാർക്കറ്റിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.

ചീഫ് സ്പെഷ്യലിസ്റ്റ് – ഓർഗനൈസേഷണൽ സ്ട്രക്ചേഴ്സ് ആന്‍ഡ് കോർപ്പറേറ്റ് ഡോക്യുമെന്റ്സ്
ദുബൈ റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലാണ് ചീഫ് സ്പെഷ്യലിസ്റ്റ് – ഓർഗനൈസേഷണൽ സ്ട്രക്ചേഴ്സ് ആന്‍ഡ് കോർപ്പറേറ്റ് ഡോക്യുമെന്റ്സ് വിഭാഗത്തില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, കോർപ്പറേറ്റ് ഗവേണൻസ് അല്ലെങ്കിൽ മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. യുഎഇക്കാർക്ക് മുന്‍ഗണന ലഭിക്കുമെങ്കിലും എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് നഴ്സ് ദുബൈ
അക്കാദമിക് ഹെൽത്ത് കോർപ്പറേഷന് കീഴില്‍ അസിസ്റ്റന്റ് നഴ്സ് ഒഴിവ്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. നഴ്‌സിംഗ്/മിഡ്‌വൈഫറിയിൽ കുറഞ്ഞത് 18 മാസത്തെ ഡിപ്ലോമ ആവശ്യമാണ്. ഡി എച്ച് എ ലൈസൻസിംഗിന് അർഹതയുണ്ടായിരിക്കണം. 2 വർഷത്തെ സമീപകാല ക്ലിനിക്കൽ പ്രവർത്തി പരിചയം ആവശ്യമാണ്. 10000 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. അതായത് 2.26 ലക്ഷം ഇന്ത്യന്‍ രൂപ.


ക്രിയേറ്റീവ് സീനിയർ എഡിറ്റർ ദുബൈ മീഡിയ

ഇൻകോർപ്പറേറ്റഡിന് കീഴിലാണ് ക്രിയേറ്റീവ് സീനിയർ എഡിറ്റർ വിഭാഗത്തിലെ ഒഴിവ്. വ്യത്യസ്ത പ്രോഗ്രാമുകൾക്കും കാമ്പെയ്‌നുകൾക്കുമായി പ്രധാന പ്രോജക്റ്റുകൾക്കായുമുള്ള വീഡിയോകളും മറ്റും തയ്യാറാക്കലാണ് പ്രധാന ചുമതല. കമ്മ്യൂണിക്കേഷനിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യവും ഇതേ ഫീല്‍ഡില്‍ 5 വർഷത്തെ പരിചയവും ആവശ്യമാണ്. സാലറി 20000 മുതല്‍ 30000 യുഎഇ ദിർഹം വരെ. 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ ഇന്ത്യന്‍ രൂപ.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o 

Content Highlights: Here is your chance to get a government job in Dubai

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.