2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹൃദയാഘാതം മൂലം സഹോദരന്‍ മരണപ്പെട്ട വിവരം അറിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സഹോദരിയും മരണപ്പെട്ടു

 

ആലുവ: സഹോദരനും സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ഏലൂക്കര പതുവന പരേതനായ മുസ്തഫയുടെ മകന്‍ നാദിര്‍ഷ (42), സഹോദരി നെടുവന്നൂര്‍ മണിയന്‍പാറ എം.ഐ.അബുവിന്റെ ഭാര്യ നസീമ (48) എന്നിവരാണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്കാരനായ നാദിര്‍ഷ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ ആലങ്ങാട് പണിസ്തലത്ത് വച്ചാണ് കുഴഞ്ഞുവീണത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വിവരമറിഞ്ഞ് നെടുവന്നൂരില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് നസീമയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ഉടനെ ദേശത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമീനനയാണ് നാദിര്‍ഷായുടെ ഭാര്യ. ഏകമകള്‍ ഹസ ഖദീജ വിദ്യാര്‍ഥിനിയാണ്. നസീമയുടെ മക്കള്‍: ബിന്‍സിയ, റിസ്‌വാന. മരുമകന്‍: സിയാസ്. താച്ചിയാണ് ഇരുവരുടെയും ഉമ്മ. സഹോദരങ്ങള്‍: താഹിറ, അയ്യൂബ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.