2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കസ്റ്റംസ് സൂപ്രണ്ടിനെ തൊണ്ടിയുമായി പൊലിസ് പൊക്കി, പിടിയിലായത് കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ

കരിപ്പൂര്‍: സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലിസ് പിടികൂടി. പിടിയിലായത് കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000 രൂപ പ്രതിഫലം കൈമാറാന്‍ ശ്രമിക്കുന്നതിനിടെ. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് പാസ്‌പോട്ടുകളും സ്വര്‍ണവും പണവും കണ്ടെത്തി. വിമാനത്താവളത്തിന് പുറത്ത് വെച്ച് കള്ളക്കടത്ത് സ്വര്‍ണം കൈമാറാനായി കാത്തുനില്‍ക്കവേയാണ് തെളിവ് സഹിതം കരിപ്പൂര്‍ പൊലിസ് ഇയാളെ പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് മുനിയപ്പ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.