
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് ചുറ്റും ആകാശത്ത് കറുത്ത ബലൂണ്‍ പറത്തി കോണ്‍ഗ്രസ് പ്രതിഷേധം. ആന്ധ്രാ പ്രദേശിലാണ് സംഭവം. വിജയവാഡയില്‍ നിന്ന് പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനായിരുന്നു ബലൂണുകള്‍ പറത്തിയത്.
ബലൂണ്‍ പറത്തിയ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ട സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.ഇന്ന് വിജയവാഡയിലായിരുന്നു സംഭവം.
ഇവിടെ ഗണ്ണവരം വിമാനത്താവളത്തില്‍നിന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പറന്നുയര്‍ന്നതിനു പിന്നാലെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിവിടുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.