
അബുദാബി: സഊദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കിടെ ദുബൈയിൽ കുടുങ്ങിയ നൂറുകണക്കിനു പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദിൻ്റെ ഉത്തരവ്. നിലവിൽ ഇവിടെ കുടുങ്ങിയവരുടെ ടൂറിസ്റ്റ് വിസകൾ ഒരു മാസത്തേക്ക് നീട്ടി നൽകാനാണ് ഉത്തരവ്. ഇത് നിലവിൽ സഊദിയിലേക്ക് ഒരുങ്ങി വന്ന് ദുബൈയിൽ കുടുങ്ങിയ മലയാളികൾ അടക്കം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നതാണ്. യാതൊരു ഗവൺമെൻറ് ഫീസുകളും ഈടാക്കാതെ സൗജന്യമായി നീട്ടി നൽകാനാണ് ഉത്തരവ്.
നിലവിൽ സഊദിയിലേക്കുള്ള പ്രവേശനം താൽകാലികമായി ഓരാഴ്ചകൂടി നീട്ടി വെച്ചതോടെ ദുബൈയിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിക്കാനായി ടിക്കറ്റുകൾക്ക് നെട്ടോട്ടമോടുന്നതിനിടെയാണ് ആശ്വാസമായി ദുബായ് ഭരണാധികാരിയുടെ ഉത്തരവ്. ഇതോടെ ദുബൈയിൽ കുടുങ്ങിയവർക്ക് തൽകാലം താമസത്തിനുള്ള ചിലവ് മാത്രം കണ്ടാൽ മതിയാകും.
Comments are closed for this post.