തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് കേരളത്തില്‍ സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനു പിന്നാലെ തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടങ്ങി. അടുത്ത മൂന്നു മണിക്കൂറിനിടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലുമാണ് വേനല്‍ മഴ കനത്തത്. പലയിടത്തും മഴമൂലം ഗതാഗതം തടസ്സപ്പെട്ടു. മന്ത്രി ജി.ആര്‍. അനിലിന്റെ വീടിനു മുകളിലേക്കു മരം വീണു. മരം വീണും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പലയിടത്തും മരം കടപുഴകി വീണു. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്തു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. തിരുവനന്തപുരം കൊട്ടിയത്തറയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു.
നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. മന്ത്രി ജി.ആര്‍.അനിലിന്റെ ഓദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ് വീണു. കൊല്ലം ചടയമംഗലം കൂരിയോട്ട് വീടിന്റെ മുകളിലേക്ക് റബര്‍ മരങ്ങള്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. കൊട്ടാരക്കര ഈയം കുന്നില്‍ വീട് തകര്‍ന്നു, കരവാളൂര്‍ പഞ്ചായത്തില്‍ നാല് വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുണ്ടായി. ചാത്തന്നൂര്‍ പാരിപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതെന്നായിരുന്നു ജാഗ്രതാ നിര്‍ദേശം. അടുത്ത മണിക്കൂറില്‍ മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. നാളെയോടെ തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments are closed for this post.