2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ കേന്ദ്ര സേനയെത്തി, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അവധി പിന്‍വലിച്ചെത്താന്‍ നിര്‍ദേശം

ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ കേന്ദ്ര സേനയെത്തി, റവന്യൂ ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചെത്തണം

ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ കേന്ദ്ര സേനയെത്തി, റവന്യൂ ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചെത്തണം

 

തൃശൂര്‍: ശക്തമായ മഴ കേരളത്തില്‍ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍. 36 മണിക്കൂര്‍ തുടരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട മേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രത തുടരണം.
ഏഴ് ജില്ലകളില്‍ കേന്ദ്ര സേനയെത്തിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുര്‍ബലമാകുന്ന മഴ 12ന് വീണ്ടും ശക്തമാകുമെന്നാണ് കലാവസ്ഥ വിഭാഗം അറിയിച്ചതെന്നും തൃശൂരില്‍ മന്ത്രി പറഞ്ഞു.
കുട്ടനാട് കൂടുതല്‍ ക്യാമ്പുകള്‍ തറുക്കും. ഇടുക്കി, കണ്ണൂര്‍, വയനാട്, കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം.

 

കലക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. മാറ്റി പാര്‍പ്പിക്കലടക്കമുള്ള കാര്യങ്ങള്‍ക്ക് കേരളം സജ്ജമാണ്. കോവിഡ് മാനദണ്ഡമനുസരിച്ച് മാറ്റി പാര്‍പ്പിച്ചാലും രണ്ടരലക്ഷംപേര്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് സൗകര്യമുണ്ട്. ജനറല്‍ ക്യാമ്പുകളാക്കിയാല്‍ നാലരലക്ഷം പേര്‍ക്ക് സുരക്ഷയൊരുക്കാം. മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നില്‍ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഭീതി ആവശ്യമില്ല. വെള്ളം കുറേശ്ശെ തുറന്നു വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുന്നു. പൊരിങ്ങല്‍ക്കൂത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാലു ഡാമുകളില്‍ ജലം തുറന്ന് ക്രമീകരിക്കുന്നുണ്ട്.
എല്ലാ ഏജന്‍സികളുമായി യോജിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദേശീയപാതയില്‍ വിള്ളലുണ്ടായ കുതിരാന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.