2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മടിച്ച് മടിച്ച് മഴ; കേരളത്തില്‍ മണ്‍സൂണ്‍ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

മടിച്ച് മടിച്ച് മഴ; കേരളത്തില്‍ മണ്‍സൂണ്‍ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ്

 

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറന്നു. സാധാരണഗതിയില്‍ കേരളത്തില്‍ തുള്ളിമുറിയാതെ പെരുമഴ പെയ്യുന്ന സാഹചര്യമാണ്. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ ഇതുവരെ എത്തിയില്ല. ഇനിയും എത്താന്‍ വൈകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ജൂണ്‍ നാലിന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെനന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജൂണ്‍ ഏഴിനേ കേരളത്തിലെത്താന്‍ സാധ്യതയുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്.

തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് വര്‍ധിച്ചതോടെ സാഹചര്യം അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും പടിഞ്ഞാറന്‍ കാറ്റിന്റെ ആഴം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണെന്നും ജൂണ്‍ നാലിന് സമുദ്രനിരപ്പില്‍ നിന്ന് 2.1 കി.മീ. പോയിന്റിലെത്തുമെന്നും ഐഎംഡി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘തെക്കുകിഴക്കന്‍ അറബിക്കടലില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മേഘാവൃതം അടുത്ത 34 ദിവസങ്ങളില്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കാലാവസ്ഥാ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

അതേ സമയം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായും പിന്നീടുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി മാറി പിന്നീട് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ മണ്‍സൂണ്‍ വൈകുമെന്നാണ് അറിയിപ്പ്. താഴെപ്പറയുന്ന തിയതികളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല 05062023 മുതല്‍ 06062023 വരെ ലക്ഷദ്വീപ് പ്രദേശം, മാലിദ്വീപ് പ്രദേശം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.