2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിതീവ്ര മഴ വന്നാല്‍ പ്രത്യേക പ്രോട്ടോകോളും ആക്ഷന്‍ പ്ലാനുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പ്രോട്ടോകോളും ആക്ഷന്‍ പ്ലാനുമായി കെ.എസ്.ഇ.ബി. ഡാമുകളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളെല്ലാം ജൂലൈയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 2018ലെ പ്രളയത്തിനുശേഷം കേന്ദ്ര ജല കമ്മിഷന്റെ അനുവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റൂള്‍ കര്‍വുകള്‍ എല്ലാ ഡാമുകള്‍ക്കുമുണ്ട്.
ഓരോ ഡാമിലും എത്ര അടി വെള്ളമുണ്ടെന്നും വെള്ളം പരിധിക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നും റൂള്‍ കര്‍വ് അടിസ്ഥാനപ്പെടുത്തിയാവും തീരുമാനിക്കുക.

ഡാമുകളിലേക്ക് ആവശ്യമായ ജീവനക്കാരെയെല്ലാം നിയമിക്കുകയും ചെയ്തു.
വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തി. കഴിഞ്ഞ പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പലയിടത്തും ആശയവിനിമയ സംവിധാനം തകര്‍ന്നിരുന്നു.

ഇത് പരിഹരിക്കാനായി സാറ്റ്‌ലൈറ്റ് ഫോണുകള്‍ എല്ലാ ഡാമുകളിലും എത്തിച്ചുകഴിഞ്ഞു. ആവശ്യമെങ്കില്‍ എല്ലാ ഡാമുകളിലും കണ്‍ട്രോള്‍ റൂം തുറക്കാനുള്ള സംവിധാനവും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.