തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത. മലയോര മേഖലകളിലാകും മഴ കനക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ജില്ലാ അടിസ്ഥാനത്തില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് സംസ്ഥാനത്ത് മഴ തുടരാന്‍ കാരണം.
Comments are closed for this post.