ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. 18ാമത് ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനമുള്‍പെടെ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇന്റര്‍നാഷണല്‍ മീഡിയ സെന്റിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നും മഴ ശക്തമാവുമെന്നാണ് സൂചന.
Comments are closed for this post.