2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കനത്തമഴ; ബെംഗളൂരു നഗരം വെള്ളത്തില്‍, ഒരു മരണം

കനത്തമഴ; ബെംഗളൂരു നഗരം വെള്ളത്തില്‍, ഒരു മരണം

ബംഗളൂരു: ജനജീവിതം ദുരിതത്തിലാക്കി ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. മഴയെ തുടര്‍ന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തിനടയിലായിട്ടുണ്ട്. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായി. മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മല്ലേശ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ബംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി. നാശനഷ്ടങ്ങള്‍ ഏറെയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ച തിരിഞ്ഞ് മൂന്നു മണി മണിയോടെയാണ് ശക്തമായ മഴ പെയ്തത്. നഗരത്തിലെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.