2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 11 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, പരക്കെ നാശനഷ്ടം

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 11 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്,

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. തിരുവല്ലയില്‍ പള്ളി തകര്‍ന്നുവീണു.

കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയില്‍ ജനജീവിതം ദുസ്സഹമായി.തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി.  ചെറു അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നു. മിക്ക ജില്ലകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. മഴ ഇന്നും നാളെയും തുടരാനാണ് സാധ്യത.

മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.