റിയാദ്: സഊദിയിൽ അണക്കെട്ട് തകർന്ന് കനത്ത നാശനഷ്ടം. അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ നസിഫ സെന്ററിലെ “സമർമദാ” വാലി ഡാം ആണ് ഭാഗികമായി തകർന്നത്. ഇതേ തുടർന്ന് വീടുകളിൽ വെള്ളം കയറുകയും ഹൈവേകളും സെക്കൻഡറി റോഡുകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി.
അൽ ജൗഫ് മേഖലയിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്. ഇത് കുത്തൊഴുക്കിന് കാരണമാകുകയും പാറകളുടെയും മരങ്ങളും മറ്റും ഒഴുക്കിൽ പെട്ട് അണക്കെട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇത് അണക്കെട്ടിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്നാണ് അണക്കെട്ടിന് തകർച്ച സംഭവിച്ചത്.
അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അനിയന്ത്രിതമായ വെള്ളതിത്തിന്റെ ഈ ഉയർച്ച ഡാമിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം തകർച്ചക്ക് ഇടയാക്കുകയായിരുന്നു. അതെസമയം, അപകടം മൂലം ആൾനാശം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ കാണാം
Comments are closed for this post.