തിരൂര്‍: കൊച്ചി: കെ.റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്നലെ കോഴിക്കോടും ചങ്ങനാശ്ശേരിയുലുമായിരുന്നു സമരം ശക്തി പ്രാപിച്ചതെങ്കില്‍ ഇന്ന് തിരൂരിലും എറണാകുളം ചോറ്റാനിക്കരയിലുമാണ് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. തിരൂര്‍ വെങ്ങാലൂരില്‍ ഇന്ന് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി തോട്ടില്‍ തള്ളി. നാട്ടുകാര്‍ സംഘടിച്ചാണ് പ്രതിഷേധിക്കുന്നത്. സ്ത്രീകളും സര്‍വേക്കല്ലു പിഴുതെറിയാന്‍ നേതൃത്വം നല്‍കി. നിരവധി നാട്ടുകാരെ പൊലിസ് പിടിച്ചുമാറ്റുകയാണ്. എട്ടുപേരെയാണ് വെങ്ങാലൂര്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments are closed for this post.