കുവൈത്ത്സിറ്റി: വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് വിലക്കി കുവൈത്തും സഊദി അറേബ്യയും. നിയമ പ്രകാരം പെൺകുട്ടി പരാതി നൽകിയാൽ കുറ്റക്കാർക്ക് തടവും പിഴയും ലഭിക്കും. പീഡന പരിധിയിൽ ഉൾപ്പെടുത്തിയാണ് ശിക്ഷ നൽകുന്നത്.
കുവൈത്തിൽ ഇത്തരത്തിൽ ഹാർട്ട് ഇമോജി അയക്കുന്നത് ദുഷ്‌പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന കുറ്റമായി കണക്കാക്കപ്പെടുന്നു. ഇത് നിയമപ്രകാരം ശിക്ഷാർഹമാണ്. തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ രണ്ട് വർഷം വരെ തടവും 2,000 കുവൈത്ത് ദിനാറിൽ കവിയാത്ത പിഴയും ലഭിക്കും.
അതുപോലെ, സഊദി അറേബ്യയിൽ, വാട്ട്‌സ്ആപ്പിൽ ‘റെഡ് ഹാർട്ട്’ ഇമോജികൾ അയയ്ക്കുന്നതും ജയിൽവാസത്തിന് കാരണമാകും. സഊദി നിയമമനുസരിച്ച്, ഈ പ്രവൃത്തിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സഊദി റിയാൽ പിഴയും ലഭിക്കും. കുറ്റകൃത്യം തുടർന്നാൽ പിഴ 300,000 റിയാലായി ഉയരും.
സഊദി സൈബർ ക്രൈം വിദഗ്ധൻ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ പീഡനം ആയി കണക്കാക്കാം.
“ഓൺലൈൻ സംഭാഷണങ്ങളിൽ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത്, ആക്രമിക്കപ്പെട്ട കക്ഷി ഒരു കേസ് ഫയൽ ചെയ്താൽ ഒരു പീഡന കുറ്റകൃത്യമായി മാറിയേക്കാം” – വിദഗ്ധർ പറയുന്നു
Comments are closed for this post.