
ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യമേതാണ്? പേടിേക്കണ്ട അത് നമ്മുടെ ഇന്ത്യയല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ ഉള്ള രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയുമുണ്ട്. 2020 ആകുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ രാജ്യമായിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനിതകപരമായും അല്ലാതെയും ഇന്ത്യയില്‍ ഹൃദ്രോഗികള്‍ കൂടുന്നതിനുള്ള സാധ്യത വലുതാണ്. ഇന്ത്യയില്‍ ഇന്ന് അഞ്ചു മരണങ്ങളിലൊന്ന് ഹൃദ്രോഗം മൂലമാണെന്നുള്ള വസ്തുത കാണാതിരുന്നുകൂടാ. 2020 ആകുമ്പോഴെക്കും അത് മൂന്നിലൊന്നായി മാറും.
വൃത്തി, ആരോഗ്യം, സാക്ഷരത ഇവ മൂന്നിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ളത് കേരളത്തിലാണെന്നതാണ് വിരോധാഭാസം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 14 ശതമാനമാണ് മരണനിരക്ക്.
കേരളത്തിലെ നഗരവാസികളില്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഇരട്ടി ഹൃദ്രോഗികളുണ്ട്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും കേരളത്തില്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. കേരളത്തില്‍ 30 വയസിനു മുകളിലുള്ളവര്‍ക്ക് 15 ശതമാനത്തിന് ഹൃദയാഘാതം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. അതേസമയം വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ളവരുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളാണ് ഹൃദയത്തിന് ഏറെ ആഘാതമുണ്ടാക്കിയത്.
ഫാസ്റ്റ് ഫുഡിനോടുള്ളപ്രിയം വരുത്തിവച്ച പൊല്ലാപ്പുകള്‍ ചില്ലറയല്ല. വ്യായാമം ചെയ്യാന്‍ മലയാളികള്‍ക്കു മടിയാണ്. ഇതിനാലാണ് ഈ ദയനീയാവസ്ഥയോടെ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകത്ത് ഇന്നുണ്ടാകുന്ന മരണനിരക്കില്‍ 80 ശതമാനവും ഹൃദ്രോഗം മൂലമാണ്.
ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള വികസ്വരരാജ്യങ്ങളില്‍ 30 ശതമാനത്തിലധികം മരണത്തിനു കാരണവും ഇതുതന്നെയാണ്. വിശ്രമമറിയാതെ പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന കാര്‍ഡുകളില്‍ ഹൃദയത്തിന്റെ ചിഹ്നം കണ്ടിട്ടില്ലേ. യഥാര്‍ഥത്തില്‍ ഹൃദയത്തിന്റെ ആകൃതി അങ്ങനെയല്ലേയല്ല. അടിവശം ഉരുണ്ട് മുകളിലേക്ക് വീതി അല്പം കുറഞ്ഞ് കോണാകൃതിയിലാണ് നമ്മുടെ ഹൃദയം കാണപ്പെടുന്നത്. തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേര്‍ക്കും ശരീരത്തിന്റെ ഇടതു ഭാഗത്തായിരിക്കും ഹൃദയം.
അപൂര്‍വം ചിലര്‍ക്കു വലതു ഭാഗത്തും. മാംസപേശിയില്‍ തീര്‍ത്ത വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്ന ഒരു പമ്പാണ് ഹൃദയം. മുഷ്ടിയുടെ വലിപ്പമുള്ള പമ്പാണ് കാല് മുതല്‍ തലവരെ വിശ്രമമില്ലാതെ രക്തമെത്തിക്കുന്നത്്. നമ്മുടെ ശരീരത്തില്‍ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റൊന്ന് തലച്ചോര്‍. നെഞ്ചിനു നടുവില്‍ അല്പം ഇടത്തേക്കു മാറി മുന്‍ ഭാഗം മാറെല്ലു കൊണ്ടും വാരിയെല്ലുകള്‍ കൊണ്ടും പിറകുവശം നട്ടെല്ലുകൊണ്ടുമുള്ള ഒരു അറയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ഓരോ മിനിട്ടിലും 60 മുതല്‍ 70 തവണ വരെ ഹൃദയം സ്പന്ദിക്കും.
ഓരോ തവണ മിടിക്കുമ്പോഴും ആദ്യം രക്തം കൊണ്ടു നിറയും. പിന്നെ വലിയ ശക്തിയോടെ ഹൃദയ പേശികള്‍ വിടരുമ്പോള്‍ ധമനികള്‍ വഴി രക്തം ശരീര ഭാഗങ്ങളിലേക്ക് ഒഴുകും. രക്തം ഹൃദയത്തിലെത്തിക്കുന്ന സിരകള്‍, രക്തം സംഭരിക്കുന്ന അറകള്‍, അറകളിലേക്ക് രക്തം കയറുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുന്ന വാല്‍വുകള്‍ ഹൃദയത്തില്‍ നിന്നുള്ള രക്തം മറ്റു ശ്വാസ കോശത്തിലും മറ്റു ശരീര ഭാഗങ്ങളിലും എത്തിക്കുന്ന ധമനികള്‍ ഇവയെല്ലാം പൊതിഞ്ഞു സംരക്ഷിക്കുന്ന ഹൃദയാവരണം എന്നിവയാണ് ഹൃദയത്തിന്റെ പ്രധാന ഭാഗങ്ങള്‍.
നാല്‍പ്പതു കഴിഞ്ഞാല്‍ നാല്‍പ്പതു വയസു കഴിഞ്ഞാല്‍ കുടവയര്‍ വരുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായാണ് മലയാളികള്‍ കാണുന്നത്്. എന്നാല്‍ സൂക്ഷിക്കുക പുരുഷന്മാരില് ഹൃദ്രോഗ സാധ്യത കൂട്ടുന്നത് പൊണ്ണത്തടിയേക്കാള്‍ കുടവയറാണ്. കുടവയറുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നതില്‍ മറ്റു ഘടകങ്ങളുമുണ്ട്്. കൂടുതല്‍ കൊളസ്ട്രോള്‍ പ്രമേഹം എന്നിവയാണ്. ഇവര്‍ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. പ്രമേഹമുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ അറ്റാക്കു വരാന്‍ സാധ്യതയുണ്ട്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ പൊതുവായ ആരോഗ്യ പരിശോധന നടത്തണം.
പാരമ്പര്യമായി ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പാരമ്പര്യത്തിന് എത്രമാത്രം പങ്കുണ്ടെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാരമ്പര്യ ഹൃദ്രോഗത്തില്‍ ഭക്ഷണത്തിനു നേരിട്ടു പങ്കൊന്നുമില്ല. എങ്കിലും പല പാരമ്പര്യ ഘടകങ്ങളെയും ഉണര്‍ത്തി ഹൃദ്രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് തെറ്റായ ഭക്ഷണ ശീലം നിങ്ങളെ നയിക്കും. ജനിതകപരമായി ഹൃദ്രോഗം പാരമ്പര്യമായി വരുന്നത് തടയാന്‍ നിങ്ങള്‍ക്കോ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ കഴിയില്ല. അതുപോലെതന്നെ ഹൃദ്രോഗമുണ്ടക്കുന്ന ജനിതകതകരാര്‍ നിങ്ങള്‍ക്കു തിരിച്ചറിയാനും കഴിയില്ല. ടെന്‍ഷന്‍ ജോലിയിലോ അല്ലെങ്കില്‍ മറ്റു പല പ്രശ്നങ്ങളിലോ പെട്ട് സമ്മര്ദ്ദമുണ്ടാവുന്നവര് കൂടുതലാണ്. പക്ഷേ നിങ്ങള്‍ക്ക് സമ്മര്ദ്ദുണ്ടാകുന്ന ഓരോ നിമിഷവും ദേഷ്യപ്പെടുന്ന ഓരോ നിമിഷവും ശരീരത്തില്‍ സ്്െട്രസ് ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കും.
അത് നിങ്ങളുടെ ഹൃദയം കാര്‍ന്നു തിന്നുന്നു. കുടുംബ ബന്ധങ്ങള്‍ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകള്‍ ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നു. ഹൃദയാഘാതം പെട്ടെന്നു നെഞ്ചുവേദന വന്നു ഹൃദയ സ്പന്ദനം നിന്നു എന്നതിനപ്പുറം മറ്റൊന്നും പലര്‍ക്കും അറിയില്ല. മൂന്നു കൊറോണറി ആര്‍ട്ടറി രക്തക്കുഴലുകളിലൂടെയാണ് ഹൃദയ പേശികളില്‍ രക്തം കിട്ടുന്നത്. ഈ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസപ്പെടുമ്പോള്‍ ഹൃദയപേശികളുടെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റുന്നു. രക്തം കിട്ടാതെ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ പേശികള്‍ പൂര്‍ണമായും നിര്‍ജീവങ്ങളാകും ഇതാണ് ഹാര്‍ട്ട് അറ്റാക്ക്. കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം പെട്ടെന്നു ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതുനിമിഷവും അറ്റാക്കുണ്ടാകാം.
സൂചനകള്‍ സൂക്ഷിക്കുക
നെഞ്ചിന്റെ ഭാഗത്ത് പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ വേദന നില്‍ക്കുകയും ശ്വാസം മുട്ടലും വിയര്‍പ്പും അനുഭവപ്പെടുകയും ചെയ്താല്‍ ഹൃദയാഘാതം ഉണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ കണക്കാക്കാം. ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണം.
കൊളസ്ട്രോള്‍ കുറയ്ക്കുക
രക്തത്തിലെ കൊളസ്ട്രോളാണ് ഹൃദയാഘാതമുണ്ടാക്കുന്ന പ്രധാന വില്ലന്‍. കൊഴുപ്പു കൂടിയ ഭക്ഷണമാണ് കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണം നിയന്ത്രിച്ച് നല്ല വ്യായാമം ചെയ്താല്‍ മാത്രമേ ഇതിന്റെ അളവ് കുറയ്ക്കാന്‍ കഴിയൂ. ഹൃദയത്തെ സംരക്ഷിക്കാന്‍ മനസിന് സമ്മര്‍ദ്ദമുണ്ടാകുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നു ഹൃദ്രോഗികള്‍ ഒഴിഞ്ഞുനില്ക്കണം. അധികമായി ടെന്ഷനുണ്ടാകരുത്. എന്നും ശരീരം വിയര്‍ക്കുന്നതുവരെ നല്ല രീതിയില്‍ വ്യായാമം ചെയ്യുക. ഓട്ടം, നടപ്പ്, നീന്തല്‍ തുടങ്ങിയവ എല്ലാ ദിവസവും ചെയ്യാന്‍ ശ്രമിക്കുക. എപ്പോഴും നഷ്ടങ്ങളുടെ കണക്കെടുക്കാതെ ജീവിതത്തിന്റെ പ്രസന്നതയിലേക്ക് നോക്കുക. മനസ്സിനു പരിമുറുക്കം വരുമ്പോള്‍ ശരീര പേശികള്‍ക്ക് വിശ്രമം കൊടുക്കുക. പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചെറുതായി നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അടുത്തുള്ള ഒരു ഡോക്ടറെ ഉടന്‍ സമീപിക്കുക.