കണ്ണുകളിലെ ഈ അടയാളങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം
നിങ്ങള്‍ക്ക് ഹൃദയാഘാതം വരാന്‍ പോവുകയാണെന്ന് അറിയാന്‍ കഴിയുമോ? കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പെട്ടെന്നൊരു നിമിഷത്തില്‍ സംഭവിക്കുന്നതുമല്ല ഇത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് സംബന്ധിച്ച് ചില സൂചനകള്‍ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. നാം അവ പലപ്പോഴും അവഗണിക്കുന്നതാണ് പെട്ടെന്നൊരു ദിവസം ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകാന്‍ കാരണമാകുന്നത്. വരാനിരിക്കുന്ന ഹൃദയാഘാതത്തെക്കുറിച്ച് നിങ്ങളോട് പറയാന്‍ കഴിയുന്ന അവയവങ്ങളിലൊന്നാണ് നിങ്ങളുടെ കണ്ണുകളെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് (ഹൃദയാഘാതവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങള്‍) കണ്ണുകളില്‍ പല ലക്ഷണങ്ങളും ഉണ്ടാകുന്നു. നിങ്ങള്‍ക്ക് അവ വായിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ ഹൃദയം തകരുന്നത് തടയാനാകും.
കണ്ണുകളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ ഇതാ
കാഴ്ച നഷ്ടമാവുക (അമൗരോസിസ് ഫ്യൂഗക്‌സ്)
കാഴ്ച ശക്തിയെ പൂര്‍ണമായോ ഭാഗികമായോ ബാധിക്കാന്‍ ഹൃദ്രോഗം കാരണമാകാം. അമൗരോസിസ് ഫ്യൂഗക്‌സ് എന്നാണ് ഈ താത്ക്കാലിക കാഴ്ച നഷ്ടത്തിന് പേര്. മുപ്പത് മിനിറ്റോ അതിലധികമോ ഇത് നീണ്ടു നിന്നേക്കാം. നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥക്കനുസരിച്ചാവും അത്.
കാഴ്ച ശക്തിയില്‍ മങ്ങല്‍ നിങ്ങളുടെ ഹൃദയം ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍, നിങ്ങളുടെ കാഴ്ചയില്‍ പെട്ടെന്ന് മാറ്റം അനുഭവപ്പെടാം. ഇത് മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണവുമാകാം.
മഞ്ഞ നിറത്തിലെ പാടുകള്‍ റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ നിറത്തിലുള്ള കൊഴുപ്പിന്റെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നതും ഹൃദയാരോഗ്യം അത്ര പന്തിയല്ലെന്നതിന്റെ സൂചന നല്‍കുന്നു.
കോര്‍ണിയ്ക്ക് ചുറ്റും വലയം-കണ്ണിലെ കോര്‍ണിയ്ക്ക് ചുറ്റും അര്‍കസ് സെനിലിസ് എന്ന വലയവും ഹൃദയാഘാതത്തിന് മുന്‍പ് കാണപ്പെടാം. കോര്‍ണിയയുടെ കോണുകളില്‍ പൂപ്പിളിനും ഐറിസിനും മുകളിലുള്ള വട്ടത്തിലുള്ള കോശസംയുക്തത്തിലാണ് വലയം രൂപപ്പെടുക.
റെറ്റിനയില്‍ നിറംമാറ്റം റെറ്റിനയുടെ നിറത്തില്‍ പെട്ടെന്ന് വരുന്ന വിശദീകരിക്കാനാവാത്ത നിറം മാറ്റവും വരാനിരിക്കുന്ന ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പാണ്.
കണ്ണിലെ രക്തധമനികള്‍ക്ക് ലീക്ക് കണ്ണിലെ രക്തധമനികള്‍ വളരെ നേര്‍ത്തതും ലോലമായതുമാണ്. ഇവയ്ക്കുണ്ടാകുന്ന ക്ഷതവും ഹൃദയം പരിശോധിക്കാന്‍ സമയമായെന്ന സൂചന നല്‍കുന്നു.
കണ്ണിന് താഴെ ചര്‍മത്തിന് മഞ്ഞ നിറം കണ്ണിന് താഴെയുള്ള ചര്‍മത്തില്‍ മഞ്ഞ നിറം ശ്രദ്ധയില്‍പ്പെട്ടാലും സൂക്ഷിക്കണം. ഇതും ഹൃദയാരോഗ്യത്തെ കുറിച്ച് ശുഭസൂചന നല്‍കുന്നതല്ല.
റെറ്റിനയിലെ രക്തധമനികളില്‍ വരുന്ന മാറ്റങ്ങള്‍- റെറ്റിനയിലെ രക്തക്കുഴലുകള്‍ കുറച്ചുകൂടി കട്ടികൂടുകയും കഠിനമാവുകയും ചെയ്യും. റെറ്റിനയുടെ വലുപ്പം പരിശോധിക്കുന്നത് ഹൃദയാഘാതം വരാനുള്ള സാധ്യത മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. റെറ്റിനല്‍ ആര്‍ട്ടറിയും വെയ്‌നുകളും തമ്മിലുള്ള വലുപ്പത്തിന്റെ അനുപാതം ഏകദേശം രണ്ടു മുതല്‍ മൂന്നു വരെയാണ്. ആര്‍ട്ടറി വെയ്‌നിനെ അപേക്ഷിച്ച് വളരെ ചെറുതാകുന്നതോ വെയ്ന്‍ വളരെ അധികം വലുതാകുന്നതോ എല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ ലക്ഷണമാണ്. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകമാണ്.
ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം ഹൃദയത്തെ സംരക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. *പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക *നല്ല ഭക്ഷണക്രമം പിന്തുടരുക *വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. ദിവസവും ദിവസവും വ്യായാമം ചെയ്യുക. *ഓയില്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക *ഒമേഗ3 അടങ്ങിയ ഭക്ഷണങ്ങളും ഫ്രട്‌സും ഡയറ്റില്‍ ഉള്‍പെടുത്തുക *കൃത്യസമയത്ത് ഉറങ്ങുക *യോഗ പരിശീലിക്കുക
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.