2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹാര്‍ട്ട് അറ്റാക്കിനെ ഭയക്കുന്നോ? ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം

ഹാര്‍ട്ട് അറ്റാക്കിനെ ഭയക്കുന്നോ? ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം

പെട്ടന്നുവന്നു പലരുടേയും കാലനാകുന്ന അവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആര്‍ട്ടറികളില്‍ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ത്ഥത്തില്‍ കഴിയുകയില്ല.

നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴൊ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. നിങ്ങള്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യതയുണ്ടെങ്കില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ഹാര്‍ട്ട് അറ്റാക്ക് അപകട സാധ്യത കുറയ്ക്കാന്‍ നിങ്ങളുടെ ജീവിതശൈലിയില്‍ ചിട്ടകള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കിന്റെ അപകടസാധ്യത കുറയ്ക്കാന്‍ നമുക്ക് സാധിക്കും.

ചെയ്യേണ്ട ആദ്യപടി നല്ലൊരു ആരോഗ്യവിദഗ്ധനെ കാണുക എന്നതാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ അപകട ഘടകങ്ങള്‍ കുറയ്ക്കുന്നതിന് അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. നിങ്ങളുടെ ദിനചര്യയില്‍ നല്ല മാറ്റങ്ങള്‍ വരുത്താനോ മരുന്ന് നിര്‍ദ്ദേശിക്കാനോ അവര്‍ക്ക് കഴിയും. മറ്റ് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

  1. കൊളസ്‌ട്രോള്‍

നിങ്ങളിലെ കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യകരമാണെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന നടപടികളുണ്ട്. ആവശ്യമെങ്കില്‍, നിങ്ങളുടെ കൊളസ്‌ട്രോള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഡോക്ടറോട് ഉപദേശം സ്വീകരിക്കാം.

കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക.പോഷകഗുണമുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതും പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

  1. പ്രമേഹം

പ്രമേഹം നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കും, പ്രത്യേകിച്ചും അത് നിയന്ത്രണത്തിലല്ലെങ്കില്‍. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.

  1. രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹാര്‍ട്ട്അറ്റാക്കിന്റെ പ്രധാന കാരണമാണ്.നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം കഠിനമായി പ്രവര്‍ത്തിക്കണം. ഹൃദയപേശികളുടെ ഈ ദൃഢത മൂലം ഹൃദയാഘാതം ഉണ്ടാകാം.ഉചിതമായ വ്യായാമം, ഉപ്പ് കുറയ്ക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവയിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞേക്കാം.

  1. പൊണ്ണത്തടി

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദയാഘാത സാധ്യത എന്നിവയെല്ലാം ശരീരത്തിലെ അധിക കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരത്തില്‍ എത്താനും തുടരാനും, ഒരാള്‍ സമീകൃതാഹാരം പിന്തുടരുകയും വ്യായാമം ചെയ്യുകയും വേണം.

  1. പുകവലി

ഹൃദയാഘാത മരണങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് പുകവലിയാണ് കാരണം. നിങ്ങള്‍ സിഗരറ്റ് വലിക്കുകയാണെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ടോ നാലോ മടങ്ങ് വര്‍ദ്ധിക്കും. പുകവലി ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ശ്രദ്ധിക്കൂക, പുകവലി ഉപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഇനിയും സമയമുണ്ട്.

Read Also: കണ്ണുകളിലെ ഈ അടയാളങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം

  1. സമ്മര്‍ദ്ദം

സമ്മര്‍ദ്ദം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ പല തന്ത്രങ്ങളും നമുക്ക് പരീക്ഷിക്കാം. യോഗ, ശ്വസന വ്യായാമങ്ങള്‍, സമയനിഷ്ഠ ശീലിക്കുക എന്നതെല്ലാം പരീക്ഷിക്കാവുന്നതാണ്.

  1. വാര്‍ദ്ധക്യം

പ്രായം കൂടുന്തോറും ഹൃദയാഘാതം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഏത് പ്രായത്തിലും ഹൃദയാഘാതം ഉണ്ടാകാമെങ്കിലും, 45 വയസ്സിന് ശേഷം പുരുഷന്മാര്‍ക്കും ആര്‍ത്തവവിരാമത്തിന് ശേഷം അല്ലെങ്കില്‍ ഏകദേശം 50 വയസ്സിന് ശേഷം സ്ത്രീകള്‍ക്കും അപകടസാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.