തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി അനുവദിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ സർവകലാശാല ആസ്ഥാനത്ത് നടന്ന വാർഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം.
രണ്ടുമാസത്തെ പ്രസവാവധിയാണ് സർക്കാർ സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷയെയും മുൻനിർത്തി അവധി ആറുമാസമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം, ആർത്തവദിനങ്ങളിൽ അവധി നൽകുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റും അംഗീകരിച്ചു. നൈപുണ്യ വികസനത്തിലൂടെ സമർഥരായ ചികിത്സകരെ സൃഷ്ടിക്കാനാകുംവിധം പ്രധാന കോഴ്സുകളിൽ പരിഷ്കാരങ്ങൾ അംഗീകരിച്ചു.
Comments are closed for this post.