2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വൃക്കമാറ്റിവയ്ക്കലിനിടെ രോഗിയുടെ മരണം: വിദഗ്ധസമിതി അന്വേഷണത്തെ തളളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷണത്തെ തളളി ആരോഗ്യമന്ത്രി. വീഴച ഉണ്ടായോ, ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ ആവശ്യം. ഇതാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് തള്ളിയത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസിന്റെ അന്വേഷണം നടക്കുന്നുണ്ട്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മനസിലാകൂ. ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ കെ.ജി.എം.സി.ടി.എ പ്രതിഷേധത്തിലാണ്.

പുറത്തു നിന്നുള്ളവര്‍ പെട്ടി തട്ടിയെടുത്തു എന്നത് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഉന്നയിച്ച പരാതിയാണ്. ഇതിനെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ഡോക്ടര്‍മാര്‍ ഉന്നയിച്ച് ഗൂഢാലോചന വാദം ആരോഗ്യമന്ത്രി അംഗീകരിക്കുന്നില്ല. ഇത്രയും വലിയ സംവിധാനം ഒരുക്കുമ്പോള്‍ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.