2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കണ്ടെത്താം പഞ്ചസാരയിലെ മായം

നിത്യജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത വസ്തുവാണ് പഞ്ചസാര. വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും ചായയിലും കാപ്പിയിലും മധുരപലഹാരങ്ങളിലുമെല്ലാം പഞ്ചസാരയില്ലാതെ പറ്റില്ല. കരിമ്പില്‍ നിന്നാണ് പ്രധാനമായും പഞ്ചസാരയുണ്ടാക്കുന്നത്. എന്നാല്‍ മായം ചേര്‍ത്ത പഞ്ചസാര വിപണിയില്‍ വ്യാപകമാണ്. ഇതറിയാമെങ്കിലും മായം എങ്ങിനെ കണ്ടു പിടിക്കുമെന്നറിയാത്തതിനാല്‍ അതുതന്നെ ഉപയോഗിക്കുകയാണ് പതിവ്.

എന്നാല്‍ പഞ്ചസാരയിലെ മായം കണ്ടെത്തുന്നതിനായി ഒരു എളുപ്പവഴി വിഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ).

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ഇടുക. പഞ്ചസാര വെള്ളത്തില്‍ നന്നായി അലിയുന്ന രീതിയില്‍ ഇളക്കികൊടുത്തതിന് ശേഷം വെള്ളം മണത്ത് നോക്കുക. വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

യൂറിയ, ചോക്ക് പൗഡര്‍ തുടങ്ങിയവയാണ് സാധാരണയായി പഞ്ചസാരയില്‍ ചേര്‍ക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.