2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തിന്ന് കുറക്കാം മാനസിക പിരിമുറുക്കം

ജീവിതത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകിച്ചും ഈ ഹൈടെക് യുഗത്തില്‍. ടെന്‍ഷനടിക്കാന്‍ പ്രത്യേകിച്ച് ഒരു കാരണവും വേണ്ടെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ ജീവിതം ദുസ്സഹമാവാന്‍ ഈ അവസ്ഥ മതി താനും. ഈ പിരിമുറുക്കങ്ങള്‍ നാമറിയാതെ നമ്മെ രോഗിയാക്കുന്നു. പലതരം തെറാപ്പികളാണ് പിരിമുറുക്കം കുറക്കാനായി വിദ്ഗധര്‍ നിര്‍ദ്ദേശിക്കാറ്.

തെറാപ്പികള്‍ കൊണ്ടു മാത്രമല്ല ഭക്ഷണ രീതിയില്‍ അല്‍പം മാറ്റം വരുത്തിയും പിരിമുറുക്കം കുറക്കാമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. പിരമുറുക്കം കുറക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളിതാ.

മുട്ടകള്‍
പിരിമുറുക്കം തടയാന്‍ മുട്ടകള്‍ ഏറെ സഹായിക്കും. മുട്ടയില്‍ ധാരാളമായി വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീന്റെയും മിനറലുകളുടേയും നല്ലൊര കലവറയാണിത്.

ഇതില്‍ അടങ്ങിയിരിക്കുന്ന ട്രൈപ്‌റ്റോഫാന്‍ ദഹിക്കുമ്പോള്‍ എന്നഒരുതരം പ്രോട്ടീന്‍ സെറോടോനിന്‍ ഉല്‍പാദിപ്പിക്കുന്നു. ശരീരത്തിനു ആയാസവും ഉന്മേഷവും നല്‍കാന്‍ കഴിയുന്ന ഹോര്‍മോണാണിത്.

 

മത്തന്‍വിത്ത്


പൊട്ടാസ്യത്തിന്റെ പവര്‍ഹൗസാണ് മത്തന്‍ വിത്തുകള്‍. ഇത് ബാലന്‍സിന് സഹായിക്കുന്നു. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുകയും പിരിമുറുക്കവും സമ്മര്‍ദ്ദവും കുറക്കുകയും ചെയ്യുന്നു.

 

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയ കൊക്കോ ആണ് മൂഡ് മെച്ചപ്പെടാന്‍ സഹായിക്കുന്നത്. ധാരാളം പോളിഫിനോള്‍സും ഫ്‌ളവനോയിഡുകളും അടങ്ങിയിട്ടുണ്ട് ഡാര്‍ക്ക് ചോക്ലേറ്റില്‍. ഇത് നെര്‍വസ് ടിഷ്യൂവിന്റെ ജ്വലനം തടയുന്നു. തലച്ചോറിലെ കോശങ്ങളുടെ നാശം തടയാനും ഇത് സഹായിക്കുന്നു.

ട്രൈപ്‌റ്റോഫാനിന്റെ സാന്നിധ്യവും പിരിമുറുക്കം തടയാന്‍ സഹായിക്കുന്നു. എഴുപത് ശതമാനമോ അതില്‍ കൂടുതലോ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങണമെന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം.

ചമോമൈല്‍ (ജമന്തിപ്പൂവ്)


കാണാനുള്ള ഭംഗിയും സുഗന്ധവും പോലെ ഗുണപ്രദവുമാണ് ജമന്തിപ്പൂവ് . ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ജമന്തിപ്പൂച്ചാറ് ചേര്‍ത്ത് ചായ മാനസിക പിരിമുറുക്കം കുറക്കുന്നു.

 

യോഗര്‍ട്ട്( കട്ടിത്തൈര്)
നമ്മുടെ നിത്യഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഒന്നാണ് കട്ടിത്തൈര്. ഇതില്‍ അടങ്ങിയിരിക്കുന്ന മൈക്രോ ഓര്‍ഗാനിസം ആണ് പിരിമുറുക്കം ഉള്‍പെടെയുള്ള കുറക്കാന്‍ സഹായിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനവും ഇത് കാര്യക്ഷമമാക്കുന്നു.

നാലാഴ്ച തുടര്‍ച്ചയായി യോഗേര്‍ട്ട് ഭക്ഷണത്തില്‍ ഉള്‍പെടുത്തിയാല്‍ വ്യത്യാസം അനുഭവിച്ചറിയാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഇതിനെല്ലാം പുറമേ പഴം, ഓട്‌സ്, സിട്രസ് ഫ്രൂട്‌സ്, കാപ്‌സിക്കം, ബദാം തുടങ്ങിയവയും മാനസിക പിരിമുറുക്കം കുറക്കാന്‍ സഹായിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.