ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുമ്പോള്‍ അത് പെട്ടെന്ന് മാറാനായി ആന്റി ബയോട്ടിക് നല്‍കാറുണ്ട്. അതൊരു തൊണ്ടവേദനയാവട്ടെ കഫക്കെട്ടാവട്ടെ യൂറിനറി ഇന്‍ഫെക്ഷന്‍ ആവട്ടെ മുറിവുകളാവട്ടെ എന്തിനും അലോപ്പതിയില്‍ ആന്റിബയോട്ടിക് അത്യന്താപേക്ഷിതമാണ്.
ഇരുതല മൂര്‍ച്ചയുള്ള വാളുപോലെയാണ് ആന്റിബയോട്ടിക്കുകള്‍. നിങ്ങളുടെ ഇന്‍ഫെക്ഷന്‍ ക്ലിയര്‍ ചെയ്യുന്നതോടൊപ്പം അവ നിങ്ങളുടെ ശരീരത്തിലെ നാച്വറല്‍ ബാക്ടീരിയയുടെ ബാലന്‍സിനെ ബാധിക്കുന്നു. ഇത് ചര്‍ദ്ദില്‍ ഗ്യാസ് തുടങ്ങിയവയിലേക്ക് നയിക്കുന്നു.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം എങ്ങിനെയാണ് പ്രധാനമാവുന്നത്
ഈ മരുന്നുകള്‍ കഴിക്കുന്ന സമയത്ത് കഴിക്കുന്ന ഭക്ഷണം മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആന്റിബയോട്ടിക്കിനൊപ്പം കഴിക്കുന്ന ഭക്ഷണം ശരീരത്തിലേക്ക് ആകിരണം ചെയ്യുന്നതിനെ സ്വാധീനിക്കാറുണ്ട്. മാത്രമല്ല ആന്റിബയോട്ടിക് കഴിക്കുന്നത് മൂലമുള്ള ദഹനപ്രശ്‌നങ്ങള്‍ വര്‍ധിക്കാനും ചില ഭക്ഷണങ്ങള്‍ കാരണമാകും. ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങളിതാ.
പാലും പാലുല്‍പന്നങ്ങളും: ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് പാല്‍, ചീസ് , ബട്ടര്‍, തൈര് എന്നിങ്ങനെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ എല്ലാം ഒഴിവാക്കുന്നതാണ് മരുന്നിന്റെ ഫലം പൂര്‍ണമായി ലഭിക്കാന്‍ നല്ലത്. ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളായ സിറിയല്‍, ഓറഞ്ച് ജ്യൂസ്, സോയമില്‍ക്ക്, അല്‍മണ്ട് മില്‍ക്ക്, ബ്രഡ് എന്നിവയൊക്കെ ഒഴിവാക്കുന്നത് മരുന്ന് പെട്ടെന്ന് ഫലിക്കാന്‍ സഹായിക്കും. ആസിഡ് അടങ്ങിയ പഴങ്ങളായ ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട്‌സ് കൂടാതെ സോഡ, ചോക്കലേറ്റ്, തക്കാളി തുടങ്ങിയ കഴിയുന്നതും ഒഴിവാക്കുക. അല്ലെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വരെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.മദ്യം പൂര്‍ണമായും ഒഴിവാക്കണം. 48 മണിക്കൂര്‍ മുമ്പ് മദ്യം കഴിക്കരുത്. തലവേദന, തലകറക്കം, ചര്‍ദ്ദില്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവും. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. ടെട്രാസൈക്ലിനുകള്‍, ഫ്‌ളൂറോ ക്വിനോലോണുകള്‍ തുടങ്ങിയ ആന്റിബയോട്ടിക് കാല്‍സ്യവുമായി കൂടിച്ചേരുകയും മരുന്ന് ശരീരത്തിന് ലഭിക്കാതെ വരികയും ചെയ്യും. കഫീന്റെ അംശം കൂടുതല്‍ നേരം ശരീരത്തില്‍ നില്‍ക്കാന്‍ ആന്റിബയോട്ടിക് കാരണമാകും.ഇത് മൂലം ഉറക്കക്കുറവ്, ദേഷ്യം, ഉത്കണ്ഠ എന്നിവൊക്കെ ഉണ്ടാകാം. അതിനാല്‍ കഫീന്‍ പൂര്‍ണമായും ഒഴിവാക്കണം. മള്‍ട്ടി വിറ്റാമിന്‍: മഗ്നീഷ്യം, കാല്‍സ്യം അലൂമിനിയം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയ ഗുളികകള്‍ ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് കഴിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും.
Comments are closed for this post.