ന്യുഡല്‍ഹി: ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാര്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കിടയിലെ ആര്‍ത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എംപിമാരായ ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചേദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടി നല്‍കിയത്. കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കഴിഞ്ഞ മാസം ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും ഉന്നത വിദ്യഭ്യാസ വകുപ്പ് നല്‍കി.
Comments are closed for this post.