2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആഹാരത്തിന് ശേഷം ‘രസം’ കഴിക്കുന്നത് വെറുതേയല്ല; അറിയാം രസത്തിന്റെ ഗുണങ്ങള്‍

ഉച്ചക്കും രാത്രിയിലുമൊക്കെ നന്നായി ആഹാരം കഴിച്ചതിന് ശേഷം പലരും രസം കുടിക്കുന്നത് കണ്ടിട്ടില്ലെ. ഭക്ഷണത്തിന് ശേഷം വെറുതെ തൃപ്തി കിട്ടാനായിട്ടല്ല രസം ഇത്തരക്കാര്‍ രസം കഴിക്കുന്നത്. ദഹന പ്രക്രിയ സുഗമമാക്കാനും, ശരീരത്തില്‍ നിന്നും വിഷവസ്തുക്കളെ പുറത്തേക്ക് തള്ളാനും, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും പറ്റിയ ഭക്ഷ്യവസ്തുവാണ് രസം.
പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രസം പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്.

നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുരുമുളക് ദഹനത്തെ എളുപ്പമാക്കുകയും പുളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകള്‍ മലബന്ധം പോലുള്ള വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നു.പുളിയില്‍ സമ്പന്നമായ അളവില്‍ ഡയറ്ററി ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസം കുടിക്കുന്നത് കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നു.

Content Highlights:health benefits of rasam


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.