ഒറ്റപ്പാലം: അവധി ആവശ്യപ്പെട്ട അധ്യാപികയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഒറ്റപ്പാലം എസ്.ഡി.വി.എം.എ.എല്‍.പി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ഉദുമാന്‍ കുട്ടിയെയാണ് സ്‌കൂളിലെ അധ്യാപികയെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് ഒറ്റപ്പാലം പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പരാതിക്കാരിയോ സ്‌കൂള്‍ അധികൃതരോ തയാറായിട്ടില്ല.
Comments are closed for this post.