കോഴിക്കോട്: നഗരത്തിലെ പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്രസാ അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്നാണ് അധ്യാപകന്‍ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടില്‍ അബ്ദുല്‍ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തോളമായി മുച്ചുന്തി മദ്രസയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇദ്ദേഹം. മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്‌യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: മുഹ്‌സിന്‍, മുര്‍ഷിദ്, മുഫീദ, മിന്നത്ത്. മരുമക്കള്‍: റിഷാദ് (മുടൂര്), ഫാത്തിമ സഫ്വാന. സഹോദരങ്ങള്‍: ബഷീര്‍, ഖദീജ, സഫിയ, റസിയ, സാജിദ, പരേതനായ അബദുറസാക്ക്. മയ്യിത്ത് നിസ്‌കാരം നാളെ മുച്ചുന്തി പള്ളിയില്‍. ഖബറടക്കം നാട്ടില്‍ വച്ച് നടക്കും.
Comments are closed for this post.