പത്ത് വയസിനുള്ളില്‍ അദിതി ത്രിപാഠി സന്ദര്‍ശിച്ചത് 50 ഓളം രാജ്യങ്ങളാണ്. ഒരു ദിവസം പോലും സ്‌കൂള്‍ മുടങ്ങാതെയുള്ള യാത്ര. മകള്‍ ജനച്ചപ്പോള്‍ മുതല്‍ അവളുമായി യാത്രങ്ങള്‍ ചെയ്യണമെന്ന് മാതാപിതാക്കളായ ദീപയും അവിലാഷും തീരുമാനിച്ചിരുന്നു. ലണ്ടനിലെ ഗ്രീന്‍വിച്ചിലാണ് ഈ ഇന്ത്യന്‍ കുടുംബം താമസിക്കുന്നത്. എന്നാല്‍ യാത്രകള്‍ കാരണം ഒരിക്കലും മകളുടെ ക്ലാസുകള്‍ മുടങ്ങരുതെന്ന നിര്‍ബന്ധവും ഇരുവര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അവധിദിവസം നോക്കിയാണ് ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നത്. നിരന്തര യാത്രകള്‍ കാരണം ഒരു ദിവസം പോലും അദിതിയുടെ ക്ലാസ് നഷ്ടപ്പെട്ടില്ലെന്ന് ദീപയും അവിലാഷും പറയുന്നു.
ഓരോ വര്‍ഷവും ഏതാണ്ട് 21 ലക്ഷം രൂപയാണ് യാത്രകള്‍ക്ക് മാത്രം തന്നെ ചിലവ്. ഇതിനായി മറ്റ് ചിലവുകള്‍ വെട്ടിച്ചുരുക്കുകയാണ് ചെയ്യാറ്. പുറത്തു പോകുമ്പോള്‍ ടാക്‌സി ഒഴിവാക്കി പൊതുഗതാഗതം തെരഞ്ഞെടുക്കും. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കിയും വീട്ടിലിരുന്ന് ജോലി ചെയ്തുമൊക്കയാണ് ഇവര്‍ ചെലവുകള്‍ ചുരുക്കുന്നത്. നേപ്പാള്‍, ഇന്ത്യ, തായ്‌ലന്‍ഡ് എന്നിടങ്ങളാണ് മകള്‍ ഏറെ ഇഷ്ടപ്പെട്ടത്. അവിടുത്തെ സംസ്‌കാരം അവളെ ഏറെ ആകര്‍ഷിച്ചുവെന്നും ദീപക് പറഞ്ഞു. അദിതിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അദിതിയുമായി യാത്ര തുടങ്ങിയത്. വെള്ളിയാഴ്ചകളില്‍ സ്‌കൂള്‍ കഴിഞ്ഞ ഞങ്ങള്‍ യാത്ര തിരിക്കും ഞായറാഴ്ച രാത്രി ഏറെ വൈകി വീട്ടിലെത്തും. ചിലപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് അദിതി സ്‌കൂളില്‍ പോയിട്ടുണ്ട്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഏതാണ്ട് മുഴുവന്‍ യൂറോപ്പിലും അദിതി യാത്ര ചെയ്തിട്ടുണ്ട്.
അദിതിയുടെ മാതാപിതാക്കള്‍ ലണ്ടനില്‍ അക്കൗണ്ടന്റുമാരാണ്. സ്വന്തമായി കാര്‍ പോലുമില്ലാത്ത ഈ ദമ്പതികള്‍ യാത്രകള്‍ക്കായി പൊതുഗതാഗത സംവിധാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൊവിഡിനു ശേഷം സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം തന്നെയാണ്. വിദേശ സന്ദര്‍ശനങ്ങളിലൊഴികെ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതു പോലും വിരളമാണ്.
Comments are closed for this post.