ചവറ (കൊല്ലം): സാമ്പത്തിക പ്രയാസം കാരണം വൈദ്യുതി ബില്‍ കുടിശ്ശികയായ കുടുംബത്തിന്റെ വീട്ടില്‍ നന്മയുടെ ‘വെളിച്ച’മേകി ഫ്യൂസ് ഊരാനെത്തിയ ലൈന്‍മാന്‍. ചവറ സെക്ഷന്‍ ഓഫിസിലെ ലൈന്‍മാനായ പന്മന വടക്കുംതല പണിയ്ക്കത്തുമുക്ക് സ്വദേശി റനീസാണ് ഒരു വര്‍ഷത്തെ കുടശ്ശികയായ 5,000 സ്വന്തം പോക്കറ്റില്‍ നിന്നടച്ച് ഈ കുടുംബത്തിന് ആശ്വാസമേകിയത്.
അര്‍ബുദം മൂലം പിതാവും പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് മാതാവും നഷ്ടപ്പെട്ട ചവറ മടപ്പള്ളി അമ്പാടി ജങ്ഷനു സമീപം താമസിക്കുന്ന കുടുംബത്തിനാണ് റനീസിന്റെ സഹായം. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ എത്തിയപ്പോഴാണ് റനീസ് നിര്‍ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഏഴാം ക്ലാസുകാരനായ സഹോദരനും നിലവില്‍ ഇവരുടെ രക്ഷിതാവായ കൊച്ചച്ചനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുത്തിടെയുണ്ടായ അപകടത്തില്‍ കൊച്ചച്ചന്‍ കൂടി കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം പൂര്‍ണമായും നിലച്ചു. ഇതോടെയാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കുടുംബം എത്തിയത്.
Comments are closed for this post.