2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിൽ ഹവാല ഇടപാട് കേസിൽ അറസ്റ്റിലായവരിൽ മലയാളികളും ഉണ്ടെന്ന് സൂചന, വീഡിയോ

11.6 ബില്ല്യൺ റിയാൽ അയക്കുന്നതുമായി ബന്ധപ്പെട്ട് 32 പേരാണ് അറസ്റ്റിലായത് 

    റിയാദ്: സഊദിയിൽ ഹവാല, അഴിമതിക്കേസുകളിൽ അറസ്റ്റിലായ വിദേശികളിൽ മലയാളികളും ഉണ്ടെന്ന് സൂചന. അധികൃതർ പുറത്ത് വിട്ട വീഡിയോയിൽ കാണുന്നവരിൽ ചിലർ മലയാളികൾ ആണെന്നാണ് കരുതുന്നത്. ഏകദേശം 11.6 ബില്യൺ റിയാൽ മതിക്കുന്ന അഴിമതിക്കേസിലാണ് അറസ്റ്റുകൾ നടന്നതെന്ന് സഊദി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഴിമതി വിരുദ്ധ സമിതിയുടെ (നസാഹ) നേതൃത്വത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ അസ്റ്റ്ചെയ്തത്.

     11.6 ബില്ല്യൺ റിയാൽ രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് 32 പേരെ അറസ്റ്റ് ചെയ്തത്. സഊദി സെൻട്രൽ ബാങ്കിന്റെ (സാമ) സഹകരണത്തോടെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) നടത്തിയ അന്വേഷണത്തിൽ അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ധാരാളം പണം നിക്ഷേപിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തതിന് പകരമായി ബാങ്ക് ജീവനക്കാർ ഒരു കൂട്ടം ജീവനക്കാരിൽ നിന്നും ബിസിനസുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. 

    9.8 ദശലക്ഷം ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റുള്ളവരിൽ ഏഴ് വ്യവസായികൾ, 12 ബാങ്ക് ജീവനക്കാർ, പോലീസ് വകുപ്പിലെ നോൺ കമ്മീഷൻഡ് ഉദ്യോഗസ്ഥൻ, അഞ്ച് പൗരന്മാർ, രണ്ട് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നു. കൈക്കൂലി, വഞ്ചന, സാമ്പത്തിക നേട്ടത്തിനായി സ്ഥാനങ്ങൾ ചൂഷണം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വീഡിയോ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.