കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. 104 ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന സമരം ചെയ്യുകയായിരുന്നു.
പൊലിസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്ന് ഹര്‍ഷിന പ്രതികരിച്ചു. ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെങ്കില്‍ തുടര്‍സമരത്തിലേക്ക് കടക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി.
നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹര്‍ഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി. അന്വേഷണ സംഘം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കി. പൂര്‍ണ്ണ നീതി ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നല്‍കണം. ആരോഗ്യമന്ത്രി മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും ഹര്‍ഷിന പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്ഡ!കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്‌സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങിയിട്ടുണ്ട്.
Comments are closed for this post.