ഇരുചക്ര വാഹനപ്രേമികളുടെ ഇഷ്ട വാഹനമോഡലുകളിലെ ആദ്യ പേരുകളിലൊന്ന് മിക്കപ്പോഴും ഹാര്‍ലി ഡേവ്ഡ്‌സണ്‍ തന്നെയായിരിക്കും. വാഹനത്തിന്റെ വലിയ വിലയാണ് പലപ്പോഴും വാഹന പ്രേമികളെ ഹാര്‍ലിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ രണ്ടര ലക്ഷം രൂപക്ക് താഴെ വിലവരുന്ന ഹാര്‍ലിയുടെ എക്‌സ് 440 എന്ന മോഡല്‍ കഴിഞ്ഞ മാസം വിപണിയിലേക്കെത്തിയിരുന്നു. വലിയ ആവേശത്തിലായിരുന്നു വിപണിയിലേക്കെത്തിയ ഹാര്‍ലിയുടെ ഈ ‘താങ്ങാവുന്ന’ മോഡലിനെ വാഹന പ്രേമികള്‍ സ്വീകരിച്ചത്.എന്നാലിപ്പോള്‍ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഹാര്‍ലിയുടെ എക്‌സ് 440 എന്ന മോഡലിന് 25,597 ബുക്കിങ്ങുകള്‍ ലഭിച്ചു എന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വരുന്നത്.
ഹാര്‍ലി ഡേവിഡ്‌സണ്‍ – ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
മൂന്ന് വേരിയന്റുകളിലാണ് ഈ മോഡല്‍ വിപണിയിലേക്ക് എത്തിയത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെയാണ് എക്‌സ് 440 പുറത്തിറങ്ങുന്ന വേരിയന്റുകള്‍.
440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.6000 ആര്‍പിഎമ്മില്‍ 27 എച്ച്പി പരമാവധി കരുത്തും 4000 ആര്‍പിമ്മില്‍ 38 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 43 എംഎം യുഎസ്ഡി ഫോര്‍ക്ക് – ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ ചേര്‍ന്നതാണ് സസ്‌പെന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റ്. 320 എംഎം മുന്‍ റോട്ടര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ സ്റ്റാന്‍ഡേ!ഡായി ലഭിക്കും. വാഹനത്തിന്റെ ഏറ്റവും ലോ-എന്‍ഡ് വേരിയന്റായ ഡെനിമിന് 2.29 ലക്ഷം രൂപ ഷോറൂം വില വരുമ്പോള്‍, ഉയര്‍ന്ന വേരിയന്റായ എസിന് 2.69 ലക്ഷം രൂപയാണ് വില വരുന്നത്.
Content Highlights: harly davidson x440 get morethan 25000 booking in one month
Comments are closed for this post.