2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു; ഹരിയാനയിലെ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടും

മേരിക്കന്‍ ആഡംബര ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെല്‍യ്സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്സണ്‍ മോഡലുകള്‍, ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡ് എന്നിവ നിര്‍ത്തലാക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

സ്ട്രീറ്റ് ശ്രേണി നിര്‍ത്തലാക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്നു, അതിനാലാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യ ഈ മോഡലുകള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനം കരാര്‍ തീരുന്നതുവരെ തുടരുമെന്നും കമ്പനി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.