2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി.കെ പാറക്കടവിന്റെ ചെറുകഥകൾ വീണ്ടും അറബിയിലേക്ക്

 
ചേളാരി: പി.കെ പാറക്കടവിന്റെ പ്രശസ്ത ‘ഇരട്ട മിഠായികൾ’ എന്ന  ചെറുകഥാ സമാഹാരത്തിലെ 16  ചെറുകഥകൾ അറബിയിലേക്ക് വിവർത്തനമൊരുക്കി മലപ്പുറം ചേളാരി സ്വദേശി ഹാരിസ് വാഫി. 
 
 
ലണ്ടൻ ആസ്ഥാനമായിപ്രവർത്തിക്കുന്ന. അറബി പത്രം ‘ അൽ അറബി അൽ ജദീദ്‌ പത്രം ഇവ പ്രസിദ്ധീകരിക്കുകയും ചെയ്തു.  
 
കുണ്ടൂര്‍ മര്‍ക്കസ്, കാവനൂര്‍ മജ്മഅ് എന്നിവിടങ്ങളില്‍ നിന്നായി വാഫി പഠനം പൂര്‍ത്തിയാക്കിയ ഹാരിസ് വാഫി പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഷ്‌റഫ് അബ്ദുല്‍ യസീദിന്റെ പ്രസിദ്ധ നോവല്‍ ‘ഹദീഖത്തുല്‍ ഹല്‍ഫിയ്യ’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ നിരവധി അന്താരാഷ്ട്ര ജേണലുകളിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഉമര്‍ മുസ്ലിയാര്‍, ഖദീജ ദമ്പതികളുടെ മകനാണ്,ഭാര്യ  ലാസിമ ശിംന. നിലവില്‍ കുണ്ടൂര്‍ മര്‍കസ് അധ്യാപകനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.