കോഴിക്കോട്: രാജ്യത്ത് പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ ദലിതുകള്‍ക്കും മുസലിംകള്‍ക്കും എതിരെ അഴിച്ചുവിടുന്ന ആക്രമണങ്ങളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ‘ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ.. എട്ടാ.. എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു’ എന്ന് മാമുകോയക്കൊപ്പമുള്ള സെല്‍ഫിസഹിതം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പറഞ്ഞു. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലായെന്നും കുറിപ്പിലൂടെ ഹരീഷ് പരിഹസിക്കുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് … മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് .
hareesh.peradi criticize sangh pariwar attack in the name of cow
Comments are closed for this post.