2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിവാദങ്ങളിലേക്ക് വഴിച്ചിഴച്ച് ഉപദ്രവിക്കരുത്, കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയില്ല: ഗണേഷ്

വിവാദങ്ങളിലേക്ക് വഴിച്ചിഴച്ച് ഉപദ്രവിക്കരുത്, കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയില്ല: ഗണേഷ്

തിരുവനന്തപുരം: തന്നെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ . തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും മന്ത്രിയാക്കാന്‍ എല്‍.ഡി.എപ് തീരുമാനിച്ചു. ഒത്തിരി സന്തോഷമുണ്ട്. മാധ്യമങ്ങളുടേയും ജനങ്ങളുടേയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘ വെറുതേ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. ഞാന്‍ ഒന്നിനുമുള്ള ആളല്ല. നന്നായി ഒരു ജോലി ചെയ്യാന്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നറിയില്ലെന്നും ആണെങ്കില്‍ കെ.എസ്.ആര്‍.സി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഒന്നും പറയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചില ആശയങ്ങളൊക്കെ മനസിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചശേഷം അതിനെക്കുറിച്ച് വിശദമായി പറയാമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News