
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ നാലായിരത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന മുസ്ലിം ചേരി ഒഴിപ്പിക്കുന്നതിനെതിരേ സുപ്രിംകോടതിയിൽനിന്ന് സ്റ്റേ ലഭിക്കുന്നതിലെത്തിയ നിയമയുദ്ധം തുടങ്ങിവച്ചത് കോൺഗ്രസ്. പാർട്ടിയുടെ ഹർദ്വാനിലെ എം.എൽ.എ സുമിത് ഹൃദയേഷ് ആണ് വിഷയം കോടതിയിലെത്തിച്ചത്. പിന്നീട് കേസിന്റെ തുടർനടപടികൾ സ്വീകരിച്ചതും കോൺഗ്രസ് തന്നെയാണ്.
നാലായിരത്തിലേറ വെരുന്ന കുടുംബങ്ങൾ ഉത്തരേന്ത്യയിലെ തണുത്തുറഞ്ഞ ദിവസങ്ങളിൽ കുടിയിറക്കപ്പെടുന്നതിന്റെ ഗൗരവം ഉത്തരാഖണ്ഡിൽ നിന്നുള്ള എ.ഐ.സി.സി സെക്രട്ടറി ഖാസി നിസാമുദ്ദീൻ, രാജ്യസഭാംഗം ഡോ. മുഹമ്മദ് ജാവേദ് (മഹാരാഷ്ട്ര), ലോക്സഭാംഗം ഇമ്രാൻ പ്രതാപ്ഗഡി എന്നിവർ മുതിർന്ന നേതാവും അഭിഭാഷകനുമായ സൽമാൻ ഖുർഷിദിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതുപ്രകാരം സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ചൊവ്വാഴ്ച തന്നെ ഹരജിനൽകി. ബുധനാഴ്ച ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുമ്പാകെ കേസ് സൂചിപ്പിക്കുകയും സംഭവത്തിന്റെ അടിയന്തര സ്വഭാവം ധരിപ്പിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഭയ് എസ്. ഓഖ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച്, കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നടപടി സ്റ്റേചെയ്ത് കുടിയൊഴിപ്പിക്കാനുള്ള നീക്കം തുടങ്ങിയ ബി.ജെ.പി സർക്കാരിന്റെ നടപടികളെ വിമർശിച്ചു. പതിറ്റാണ്ടുകളായി ഒരുപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനായി അർധസൈനികരെ വിന്യസിക്കാൻ ഉത്തരവിട്ട ഹൈക്കോടതി നടപടിയെ രൂക്ഷമായ ഭാഷയിലാണ് രണ്ടംഗബെഞ്ച് ചോദ്യംചെയ്തത്.
കുടിയൊഴിപ്പിക്കുന്നവരുടെ വിഷയം ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരാനും കോൺഗ്രസ് ശമിച്ചു. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് തനിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
Haldwani Railway Land Eviction issue raised By Congress
Comments are closed for this post.