2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ മാംസാഹാര സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റിയാദ്: സഊദി അറേബ്യയില്‍ വില്‍പനക്കെത്തുന്ന മാംസാഹാര സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ഇറക്കുമതി ചെയ്യുന്നതടക്കമുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹലാല്‍ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സര്‍ട്ടിഫിക്കേഷനായി പരിഗണിക്കില്ല.

പകരം അംഗീകൃത ഹലാല്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പന്നങ്ങള്‍ക്കാണ് രാജ്യത്ത് അനുമതി നല്‍കുക. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിന്‍, കൊളാജന്‍, വിവിധ തരം ചീസുകള്‍ നിര്‍മിക്കുന്ന അനിമല്‍ റെനെറ്റ്, അനിമല്‍ ഓയില്‍, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ജൂലൈ ഒന്ന് മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.