2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹലാല്‍ വിവാദം: തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കൊച്ചി: കൊച്ചിയില്‍ തുഷാര അജിത്ത് എന്ന യുവതിയുമായി ബന്ധപ്പെട്ട ഹലാല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെയാണ് രാഹുല്‍ ഈശ്വര്‍ മാപ്പു പറഞ്ഞ് തടിയൂരിയത്.

ഇസ്ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു. കൊച്ചിയില്‍ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് തനിക്ക് മര്‍ദ്ദനമേറ്റെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍, സംഘര്‍ഷമുണ്ടായത് പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്നും പൊലിസ് വ്യക്തമാക്കിയിരുന്നു.

തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.