2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉംറക്ക് ആശ്രിതരില്ലാതെ എത്തുന്ന വിദേശികളുടെ പ്രായപരിധി 18 വയസ്; അറിയിപ്പുമായി മന്ത്രാലയം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും ആശ്രിതരില്ലാതെ ഉംറക്കെത്തുന്ന തീര്‍ത്ഥാടകരുടെ പ്രായപരിധി 18 വയസായിരിക്കുമെന്ന് അറിയിച്ച് ഹജജ്-ഉംറ മന്ത്രാലയം. ഇതിനൊപ്പം ഉംറ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനികള്‍ നല്‍കേണ്ട സേവനങ്ങളും നിബന്ധനകളും മന്ത്രാലയം അറിയിക്കുകയും ചെയ്തു.ഉംറ തീര്‍ത്ഥാടകരുടെ രാജ്യത്തിനുളളിലെ പരമാവധി താമസ കാലാവധി 90 ദിവസമാണ്. ആ സമയം വരെയുളള തീര്‍ത്ഥാടകരുടെ യാത്ര, ഇന്‍ഷുറന്‍സ്, താമസം എന്നിവ മുന്‍കൂട്ടി കമ്പനികള്‍ ബുക്ക് ചെയ്തിരിക്കണം. കൂടാതെ ഉംറ, റൗദ ശരീഫിലെ നിസ്‌ക്കാരം എന്നിവയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ബുക്ക് ചെയ്തിരിക്കേണ്ടതാണ്. രാജ്യത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവരെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതും കമ്പനികള്‍ ചെയ്തിരിക്കേണ്ട കാര്യമാണ്.

തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ട് പോവുക. വിസ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അവരെ മടക്കി അയയ്ക്കുക, ഗ്രൂപ്പുകളെ ഒരു നേതാവിന്റെ കീഴില്‍ കര്‍മ്മങ്ങള്‍ക്കായി സജ്ജരാക്കുക, എന്നിവയെല്ലാം ഉംറ കമ്പനികള്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട കാര്യമാണ്. കൂടാതെ ഉംറക്ക് അനുമതി നേടുന്നവര്‍ ആറ് മണിക്കൂറിനകം സഊദിയിലേക്ക് പ്രവേശിച്ചിരിക്കേണ്ടതാണ്. ഇതും ഏജന്‍സികള്‍ ഉറപ്പ് വരുത്തണം. ഇതിനെല്ലാം പുറമെ നിരോധിത വസ്തുക്കള്‍ ബാഗേജില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കല്‍, കസ്റ്റംസ് ക്ലിയറന്‍സിനെക്കുറിച്ച് ധാരണയുണ്ടാക്കി നല്‍കല്‍ മുതലായ ബോധവല്‍ക്കരണ പരിപാടികളും കമ്പനി നല്‍കേണ്ടതാണ്.

Content Highlights:hajjj ministry announce the age limit for unaccompanied umrah pilgrims from abroad


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.